Distribution of Food Relief to the poor families in Delhi by KMWA, Delhi started on 09th May 2020 in Seemapuri, Mansarovar park, Tahirpur Leprosy (Kodi) Colony , Vivek Vihar, Jhilmil, and Mehrauli area during Lockdown period due to COVID-19.
Raising to the occasion and understanding the conditions of abject poverty being faced by poor families during the Covid pandemic lock down and loss of lives and and livelihood thereon, the KMWA distributed over 900 food kits to ensure sustenance for the lives of starving people.
ബഹുമാനപെട്ട KMWA അംഗങ്ങളെ അസ്സലാമു അലൈക്കും
KMWA ഇഫ്താർ കിറ്റ് കൊടുക്കുവാൻ തീരുമാനിച്ചപ്പോൾ ഞങ്ങളുടെ കൈകൾക്കു കരുത്തേകിയ ഓരോ അംഗങ്ങളുടെയും സഹായങ്ങളെ KMWA അഭിമാനത്തോടെ ആദരിക്കുന്നു, അംഗീകരിക്കുന്നു . അതുപോലെ തന്നെ ഈ കിറ്റ് വിതരണത്തിന് സഹായിച്ച എല്ലാ അംഗങ്ങൾക്കും, അഭ്യൂദയകാംക്ഷികൾക്കും പ്രത്യേക നന്ദി രേഖപ്പെടുത്തുന്നു .
ഏതാണ്ട് രണ്ടു ലക്ഷത്തോളം രൂപ പിരിഞ്ഞു കിട്ടുകയും നാന്നൂറോളം കിറ്റുകൾ നമ്മൾ ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ വിതരണം ചെയ്യുകയും ചെയ്തു. അതുകൂടത്തെ, ജനാബ് അജ്മലിന്റെ സഹായത്തോടെ അഞ്ഞൂറില്പരം കിറ്റുകൾ മറ്റു അസോസിയേഷനിൽ നിന്നും സോഴ്സ് ചെയ്തു നമ്മൾ വിതരണം ചെയ്തു .
ചുരുക്കത്തിൽ, ഏതാണ്ട് തൊള്ളായിരത്തിൽ കൂടുതൽ കിറ്റുകൾ നമുക്ക് വിശക്കുന്നവർക്ക് നൽകുവാൻ കഴിഞ്ഞു എന്നുള്ള കാര്യം eകൃതാർത്ഥത യോടെ നിങ്ങളെ ഓരോരുത്തരെയും അറിയിക്കുവാൻ ആഗ്രഹിക്കുന്നു
ഈ അവസരത്തിൽ നമ്മൾക്ക് അംഗങ്ങളല്ലാത്ത പല കാരുണ്യവാന്മാരുടെയും സഹായങ്ങൾ ലഭിച്ചിട്ടുണ്ട് അതിൽ കുറച്ചൊക്കെ നമ്മുടെ ഭാരവാഹികളുടെ ഇടപെടലുകൾ കൊണ്ട് കിട്ടിയതാണ്. ഫണ്ട് ഓർഗനൈസ് ചെയ്ത നമ്മുടെ ഭാരവാഹികൾക്കും ഫണ്ട് തന്നു സഹായിച്ച എല്ലാ സന്മനസ്സുകൾക്കും KMWA യുടെ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു എല്ലാവരെയും പടച്ചവൻ അനുഗ്രഹിക്കുമാറാകട്ടെ!
സസ്നേഹം
A T Sainudin
Vice President
On behalf of KMWA, DELH
എല്ലാവര്ക്കും ഈദാശംസകൾ അഡ്വാൻസ് ആയി നേരുന്നു
No comments:
Post a Comment