ഡൽഹി മലയാളി ഹൽഖ സംഘടിപ്പിച്ച റമദാൻ സൗഹൃദ സംഗമം 2026 ഫെബ്രുവരി 22-ന് (ഞായർ) വൈകുന്നേരം 4 മണിക്ക് അബുൽ ഫസൽ എൻക്ലേവ്, ജാമിഅ നഗർ, ഓഖ്‌ലയിൽ സ്ഥിതിചെയ്യുന്ന സ്കോളർ സ്‌കൂളിൽ നടന്നു. കാരുണ്യത്തിന്റെയും സഹാനുഭൂതിയുടെയും സന്ദേശം പങ്കുവെച്ച് സമൂഹ ഐക്യവും മതസൗഹാർദ്ദവും ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സംഗമം സംഘടിപ്പിക്കപ്പെട്ടു.
പരിപാടിയിൽ പികെ നൗഫൽ അധ്യക്ഷത വഹിച്ചു.
മുഖ്യ പ്രഭാഷണം T. ആരീഫലി സാഹിബ് നിർവഹിച്ചു.
കേരള മുസ്ലിം വെൽഫയർ അസോസിയേഷൻ സെക്രട്ടറി അജ്മൽ മുഫീദ് വരപ്പുറത്ത് റമദാൻ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. റമദാൻ ആത്മശുദ്ധിയുടെയും സഹജീവിത ബോധത്തിന്റെയും മാസമാണെന്നും, സമൂഹത്തിലെ നിർധനരെയും പിന്നാക്കക്കാരെയും ചേർത്ത് പിടിക്കാനുള്ള ഉത്തരവാദിത്വം നമ്മളെ ഓർമ്മിപ്പിക്കുന്ന കാലഘട്ടമാണിതെന്നും അദ്ദേഹം പറഞ്ഞു.
ഇതിനോടൊപ്പം അനീസ്, Prof. Sakhi John, Dr. Sachin എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
പരിപാടിയുടെ ഭാഗമായി മലയാളം മിഷൻ, ഹിറാ മോറൽ സ്‌കൂൾ, മലർവാടി എന്നിവയുടെ സ്റ്റാളുകൾ പ്രവർത്തിച്ചു. കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ കലാ-സാംസ്കാരിക പരിപാടികളും മത്സരങ്ങളും സംഘടിപ്പിക്കപ്പെട്ടു.
സമൂഹത്തിലെ വിവിധ മേഖലകളിൽ നിന്നുള്ള നിരവധി പേർ കുടുംബസമേതം പങ്കെടുത്ത് റമദാന്റെ സൗഹൃദസന്ദേശം പങ്കുവെച്ചത് സംഗമത്തിന് പ്രത്യേക ഊർജ്ജമായി.
—
സെക്രട്ടറി
കേരള മുസ്ലിം വെൽഫയർ അസോസിയേഷൻ


























.jpeg)

.jpeg)














.jpeg)

.jpeg)


.jpeg)

.jpeg)

.jpeg)



.jpeg)

.jpeg)






.jpeg)


.jpeg)


.jpeg)

.jpeg)

.jpeg)


.jpeg)


.jpeg)

.jpeg)


.jpeg)


